മകരസംക്രമ സന്ധ്യയിൽ
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Makarasankrama Sandhyayil (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.



മകരസംക്രമസന്ധ്യയില്‍
മകരദീപജ്യോതിസ്സില്‍
തിരുവാഭരണം ചാര്‍ത്തിയ
നിന്‍ ദര്‍ശനമേകണം
(മകര...)

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ഭക്തവത്സലനേ സ്വാമീ ശരണമയ്യപ്പാ

എരുമേലില്‍ പേട്ടകെട്ടി
അഴുതയില്‍ മുങ്ങി പിന്നെ
പെരുത്തോടും കരിമലയും കടന്നുവന്നു
മണ്ഡലവ്രതം നോറ്റു കന്നിമലക്കാരും
ഗുരുസ്വാമിമാരും ഞങ്ങള്‍ വന്നീടുന്നു
(ശരണമയ്യപ്പാ)

പമ്പാതടത്തിലെത്തി വിരിവച്ചു പിന്നെ ഞങ്ങള്‍
പുണ്യപമ്പയില്‍ മുങ്ങിക്കുളിച്ചു കേറി
പമ്പസദ്യയുണ്ടാദ്യം ഭുക്തിനേടി പിന്നെ ഞങ്ങള്‍
പമ്പയില്‍ വിളക്കുവച്ചു മനം തെളിഞ്ഞു
(ശരണമയ്യപ്പാ)

നീലിമല കേറിടുവാന്‍ പാദബലം തന്നു
ശരം‌കുത്തിയാലെത്തി ശരമെറിഞ്ഞു
പതിനെട്ടു പടി കേറി തിരുമുമ്പിലെത്തിടുന്നു
ഹരിഹരാത്മജനേ ദിവ്യദര്‍ശനമേകൂ
(ശരണമയ്യപ്പാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts