മഴ മാറി മാനം തെളിഞ്ഞൂ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Mazha Maari Maanam Thelinju (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎസ് ശ്രീകുമാർ
ഗാനരചനരാധാകൃഷ്ണൻ ശ്രീമന്ദിരം
ഗായകര്‍സരിത രാജീവ് ,എം ഖാലിദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 24 2022 16:19:54.
മഴ മാറി മാനം തെളിഞ്ഞൂ വിണ്ണിൽ താരകം പൂത്തു നിറഞ്ഞൂ ........
മാനത്തൊരുക്കിയ നക്ഷത്ര ശോഭകൾ
കണ്ടവരൊന്നാകെ
മണ്ണിലും വീഥിയൊരുക്കീ
പാരിലും വീഥിയൊരുക്കി........
(മഴ മാറി മാനം .......... )

നൽകേണമേ, സ്നേഹം നൽകേണമേ
തിരുനാമം വാഴ്ത്തുമീ  ഞങ്ങൾക്ക്
നേർവഴി കാട്ടീടണേ..... സത്യത്തിൻ നേർവഴി തെളിച്ചീടണേ,
സ്വാർത്ഥത മാറ്റേണമേ, എന്നിലെ കാലുഷ്യമകറ്റേണമേ......(സ്വർത്ഥത......)
പങ്കിലമാം മനസിനെ നിർമലമാക്കേണമേ........ നിത്യവും സ്നേഹം ചൊരിയേണമേ...(പങ്കില മാം.....
നിത്യവും സ്നേഹം ചൊരിയേണമേ...
(മഴ മാറി മാനം........ )

സ്നേഹസ്വരൂപനാം കർത്താവിൻ നാമത്തെ
പ്രാർത്ഥനയോടെ ഞങ്ങൾ എന്നും സ്തുതിച്ചീടുന്നു(സ്നേഹ..)
നിത്യ സാന്നിദ്ധ്യം കൊതിച്ചീടുന്നു.....
അന്ധത മാറ്റേണമേ, അകതാരിൽ ശാന്തി പകരേണമേ...(അന്ധത....)
എന്നുമെൻ ജീവിത പാതയിൽ തുണയായി ഇരുൾ മാറ്റി വെളിച്ചം തൂകേണമേ,(എന്നുമെൻ...)
ഇരുൾ മാറ്റി വെളിച്ചം തൂകേണമേ.....
(മഴമാറി മാനം തെളിഞ്ഞൂ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts