നാലുമണിപ്പൂവെ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Naalumanippoove (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
നാലുമണിപ്പൂവേ നാലുമണിപ്പൂവേ
നാടുണര്‍ന്നൂ മലര്‍ക്കാടുണര്‍ന്നൂ
നാലുമണിപ്പൂവേ നീ ഉണരില്ലേ
(നാലുമണി...)

നീലവാനമേഴുനിലപ്പന്തലിട്ടു
താലികെട്ടാന്‍ മണവാളന്‍ പുറപ്പെട്ടു
നിന്‍ മിഴികള്‍ തുറന്നില്ല
നീ ഒരുങ്ങിച്ചമഞ്ഞില്ല
നീ മാത്രം നീ മാത്രമുണര്‍ന്നില്ല
(നാലുമണി...)

നീ പകല്‍ക്കിനാവു കാണ്‍മതാരെയാണ്?
നീ തപസ്സുചെയ്യുവതാരെയാരെയാണ്?
നീ പിണങ്ങിനില്‍ക്കയാണോ?
നാണമാര്‍ന്നുനില്‍ക്കയാണോ?
നീ ആരും മീട്ടാത്ത വീണയാണോ?
(നാലുമണി...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts