കേര മാമരം
ഓണപ്പൂത്താലം (അഞ്ച്)
Kera maamaram (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:02:51.
 
തം തന തന്നാ തം തന തന്നാ തം തന താനന തം തനനാ (2)

കേരമാമരം തണലേകും നാട്ടിലെ
കുരുവീ അരുവീ തിരുവോണം കൊണ്ടാടാം
(കേരമാമരം )

ഭാരതം കഥകള്‍ ഉരുവിടും സിന്ദൂരക്കുരുവി
ജാതകം പറയാന്‍ കഴിവുള്ള പഞ്ചാഗക്കുരുവി
പാടൂ പാടിത്തെളിഞ്ഞാടൂ (2)
പൂരാടം പോയി നേരം പോയി നാളെ ഓണം
മന്നനെഴുന്നള്ളാറായി - മഹാബലി
മന്നനെഴുന്നള്ളാറായി
(മന്നനെഴുന്നള്ളാറായി )
(കേരമാമരം ) (2)

കാലടിപ്പുഴയില്‍ ഒഴുകിയ വേദാന്തപ്പൊരുളും
ഭാരതപ്പുഴതന്‍ വഴിയിലെ മാമാങ്കക്കളിയും
കാലം വരച്ചിട്ട കോലം (2)
ആ കോലം പോലുള്ളൈതീഹ്യം
മാറിലോളം തല്ലുന്ന കുഞ്ഞരുവി
മഹാബലിമന്നനെഴുന്നള്ളാറായി
മന്നനെഴുന്നള്ളാറായി - മഹാബലി
മന്നനെഴുന്നള്ളാറായി
(കേരമാമരം ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts