സ്തോത്ര ഗാനങ്ങള്‍ പാടി
യേശു നല്ല ഇടയൻ
Sthothra gaanangal paadi (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:25.
 
സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ (2)

നിന്റെ ദയയെൻ പ്രാണനെ കാത്തുകൊണ്ടതാ
എന്റെയധരം നിന്നെ കീർത്തിക്കുമേ

എന്റെ ജീവകാലമെല്ലാം പൊതുഗാനത്താൽ
അതുല്യ നാമത്തെ സ്തുതിച്ചീടുമേ

നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും

നിന്നിലല്ലോ നിത്യ ജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ

നിന്റെ വലംകൈ എന്നെ താങ്ങി നടത്തും
എന്റെ കാലുകൾ ഇടറീടാതെ

എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ്

സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ
എല്ലാ നാളിലും എൻ ജീവിതത്തിൽ
എല്ലാ നാളിലും എൻ ജീവിതത്തിൽ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts