ഗുരുവായൂരപ്പന്റെ
വനമാല
Guruvaayoorappante (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും
മുരളികയാണെന്റെ ജന്മം
അവിടുത്തെ മാധുര്യമെല്ലാം
തിരയടിച്ചിളകുന്ന കടലെന്റെ കണ്‌ഠം
(ഗുരുവായൂരപ്പന്റെ)

പാടുന്നതെല്ലാം നിന്‍ കീര്‍ത്തനമാക്കുവാന്‍
പാടുപെടുന്നൊരെന്‍ പുണ്യം...
പണ്ടൊരു ജന്മത്തില്‍ അക്രൂരവേഷത്തില്‍
അമ്പാടിയില്‍ വന്നിരുന്നോ...
അവിടത്തെ പൂഴിയില്‍ വീണുരുണ്ടപ്പോളെന്‍
ആത്മാവ് പൂത്തുലഞ്ഞോ...
അതു നീ കണ്ടറിഞ്ഞോ...
(ഗുരുവായൂരപ്പന്റെ)

തൂകും മിഴിനീരും പനിനീരായ് നിന്‍ കാല്‍ക്കല്‍
നേദിച്ചു നില്‍ക്കുമീ ദാസന്‍...
നിന്റെ പൈക്കൂട്ടത്തില്‍ പണ്ടത്തെ ജന്മത്തില്‍
നന്ദിനിയായിട്ടു മേഞ്ഞിരുന്നോ...
അന്നെന്റെ ഓംകാരം കേട്ടു കുളിര്‍ത്ത
നിന്നുള്ളിലെന്‍ ഗാനമാണോ...
ഇതു ബ്രഹ്മരാഗമാണോ...
(ഗുരുവായൂരപ്പന്റെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts