വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:23.
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലി അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി ജയദേവഹൃദയമാം ഇടക്കയിലുണരുന്ന ജന്മാന്തരപ്രേമ നമ്രമുഖി... (അഷ്ടപദി) മേഘത്തിലുണരും ജ്യോതിസ്സുപോലെ മാറിലെ വനമാല... വനമാലയിലെ പൂവുകള്തോറും വസന്ത രസലീല... ലീലാകാരന്റെ കോലക്കുഴലില്‍ പാല്ക്കടലോ മുക്തിപ്പാല്ക്കടലോ (അഷ്ടപദി) ജീവാത്മാവിന്റെ രാധയെ വിളിക്കും കാളിന്ദീപുളിനം... പുളിനം പുളകംകൊള്ളുമ്പോളത് പുഷ്പനികുഞ്ജം... നികുഞ്ജത്തിലിരിക്കും പരമാത്മാവിന് നീലനിറം... ഇന്ദ്രനീലനിറം... (അഷ്ടപദി) | |