കോടക്കാറ്റൂഞ്ഞാലാടും
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Kodakkaattunjaalaadum (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.

കോടക്കാറ്റുഞ്ഞൂലാടും കായൽ തീരം
അവിടെ കാറ്റു കൊള്ളും തള്ള ഞണ്ടും പിള്ള ഞണ്ടും
പഴംചൊല്ലുകൾ പറയാനും പഴം പാട്ടുകൾ പാടാനും
അമ്മയും മോളും തമ്മിൽ തമ്മിൽ പന്തയമിട്ടു നടന്നു
(കോടക്കാറ്റൂഞ്ഞാലാടും...)

കടം കഥയിൽ ഉത്തരം മുട്ടിയ നേരം
അരിശം കൊണ്ടമ്മ പറഞ്ഞു പെണ്ണേ
മറ്റുള്ളോരെല്ലാരും മുന്നിലേയ്ക്ക് നടക്കുമ്പോൾ
എന്തിനു പിന്നോട്ടിങ്ങനെയെന്നും മൂശേട്ടേ നീ പായുന്നു
കൊച്ചു പരിഷ്കാരീ എടീ മൂളിയലങ്കാരീ
(കോടക്കാറ്റൂഞ്ഞാലാടും...)

പരിഹാസം കേട്ടു ചിരിച്ചൂ പാവം
മകളമ്മയ്ക്കുത്തരമേകി ഏവം
പിൻ കാലിട്ടിഴയാനും പിച്ച വെച്ചു നടക്കാനും
അമ്മയെ നോക്കി പണ്ടു പഠിച്ചത് തെറ്റിപ്പോയിട്ടുണ്ടെങ്കിൽ
ഒന്നു പറഞ്ഞു തരൂ മുന്നോട്ടൊന്നു നടന്നു വരൂ
ഒന്നു പറഞ്ഞു തരൂ അമ്മേ ഒന്നു പറഞ്ഞു തരൂ
(കോടക്കാറ്റൂഞ്ഞാലാടും...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts