പണ്ടൊരു പുഴയരുകില്‍
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Pandoru Puzhayarukil (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.
 ജീവകാരുണ്യത്തോളം വലുതല്ല മറ്റൊന്നും.പ്രാവിന്റെയും ഉറുമ്പിന്റെയും പരസ്പര കാരുണ്യത്തിന്റെ ഈ കഥ അതിനു നല്ലൊരുദാഹരണംആണ് !!


പണ്ടൊരു പുഴയരികിൽ പവിഴമല്ലി തളിരിതളിൽ
ഉരുണ്ടു വീഴാൻ ഒരുങ്ങി നിന്നു
ഒരു തുള്ളി മഴവെള്ളം ഒരു തുള്ളി മഴവെള്ളം
(പണ്ടൊരു പുഴയരികിൽ ..)

മഴവെള്ളം കുടിയ്ക്കാൻ മനസ്സൊന്നു തണുക്കാൻ
കൊതിച്ചു കൊതിച്ചു കൊതിച്ചു ചെന്നൊരു കുഞ്ഞുറുമ്പ്
വെള്ളത്തുള്ളിയോടൊപ്പം പുഴയിൽ വീണു
പിടഞ്ഞു പാവം പിടഞ്ഞു
(പണ്ടൊരു പുഴയരികിൽ ..)

മരകൊമ്പത്തിരുന്ന വെള്ളരിപ്പിറാവതു കണ്ടു
മനം നൊന്തൊരില നുള്ളി ഒഴുക്കത്തിട്ടു
ഇലയിൽ വലിഞ്ഞു കേറി ഉറുമ്പു കരയ്ക്കടുത്തു
നന്ദിപൂർവം പറവയെ ഒന്നു നോക്കി
ഉറുമ്പൊന്നു നോക്കി
(പണ്ടൊരു പുഴയരികിൽ ..)

മരം മറഞ്ഞൊളിവില്ലു കുലച്ചും കൊണ്ടൊരു വേടൻ
പറവയെ ഉന്നം വെച്ചോരമ്പു തൊടുത്തു
ഉടനെയവന്റെ കാലിൽ ഉറുമ്പു കടിച്ചിറുക്കി
അമ്പു തെറ്റി അരിപ്രാവു രക്ഷയും നേടി
എങ്ങോ പറന്നു പോയി
(പണ്ടൊരു പുഴയരികിൽ ..)







 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts