പൂഞ്ചോല
ആവണിപ്പൂക്കൂട
Poonchola (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:13.

പൂഞ്ചോല പാടുന്നു
പൂഞ്ചോല പാടുന്നു
വള കിലുക്കി തള കുലുക്കി
വള കിലുക്കി തള കുലുക്കി
ഓളങ്ങള്‍ തന്‍ നടനം
(പൂഞ്ചോല )

വാസന്ത ഗാനോത്സവം
താളം തുള്ളി പൂമരം
വാസന്ത ഗാനോത്സവം
താളം തുള്ളി പൂമരം
ഓരോ പൂവും ഓരോ തളിരും
ഏതോ മൌനഗാനം പാടി
മദാലസം ലോലം
(പൂഞ്ചോല )

പാരിന്നു പാനോത്സവം
വന്നു വന്നു വിരുന്നുകാര്‍
പാരിന്നു പാനോത്സവം
വന്നു വന്നു വിരുന്നുകാര്‍
കാറ്റും കിളിയും കരിവരിവണ്ടും
ആനന്ദത്തില്‍ ആടി പാടി
മഹോത്സവം നീളെ
(പൂഞ്ചോല )

ഓ .. ല ല ല ല ...

രാപ്പാടി പാടുന്നല്ലോ
രാഗം താനം പല്ലവി
രാപ്പാടി പാടുന്നല്ലോ
രാഗം താനം പല്ലവി
മണ്ണും വിണ്ണും പൂനിലാവും
മായാ ലഹരിയില്‍ ആസ്വദിപ്പൂ
മനോജ്ഞ സംഗീതം
(പൂഞ്ചോല )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts