വര്‍ണ്ണങ്ങളില്‍
ആര്‍ദ്രഗീതങ്ങള്‍
Varnangalil (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു
കാറ്റായ്‌ വരും നുറുങ്ങു ഗാനങ്ങളും
കേൾക്കാൻ വരും വിടർന്നൊരുന്മാദവും
(വർണ്ണങ്ങളിൽ ...)

മാധവം സുരഭില മാധവം
മാധവം നറു മാധവം
ഇതു മദനോത്സവകാലം
ഭൂമി നൃത്തലോലയാകുന്നിതാ
മർമ്മരം സുമദലമർമ്മരം
മർമ്മരം ദലമർമ്മരം
ഇതു കളകൂജനകാലം
വിണ്ണിൽ മേഘരാഗ സങ്കീർത്തനം
ശ്രീയാകെ ചിറകുവിടർത്തീ പൂക്കാലം
വാസന്ത സൗവ്വർണ്ണവീണമീട്ടിയൊരു
പ്രിയകരദിനവധു
(വർണ്ണങ്ങളിൽ ...)

കാടുകൾ മലരണിമേടുകൾ
കാടുകൾ മണി മേടുകൾ
കാമുകഭാവവുമായീ
പൊന്നും പൂവും‌കൊണ്ടു കാണാൻ വന്നൂ
ഭൂമിയും പലനിറമേഘവും
ഭൂമിയും നിറമേഘവും
നിറയെ കുങ്കുമമായീ
ഛൈത്രമോഹങ്ങൾ തൻ പൂവാകകൾ
നുകരാത്ത പൂവിൽ നിറഞ്ഞൂ ശലഭങ്ങൾ
കാറ്റോടു കിളിപാടും സ്വാഗതങ്ങളിൽ
തൂവലേറിവരൂ
(വർണ്ണങ്ങളിൽ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts