ഋതുക്കളാറും
അയ്യപ്പ ഗാനങ്ങള്‍ 5
RithukkaLaaRum (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 04:17:27.

ഋതുക്കളാറും പമ്പാനദിയില്‍
തുടിച്ചു തൃപ്പടിയേറി
സ്വരങ്ങളേഴില്‍ പൊന്നോളങ്ങളാം
പാദസരം ചൊല്ലി
നാമശ്രവണരസം!
താവക നാമശ്രവണരസം!

ആടും മഴമുകില്‍ ചൂടും
സഹ്യനിലോടും ഇളംകാറ്റ്
തരളം താളമുണര്‍ത്തിപ്പാടി
പദഭജനം പുണ്യം!
താവക പദഭജനം പുണ്യം!
(ഋതുക്കള്‍)

അഴകിന്നിരുമുടിയേന്തി തെളിനീര്‍-
ക്കണ്ണീരണിയും മേഘം
മഴവില്‍‌ത്തംബുരു മീട്ടിപ്പാടി
പദഭജനം ശരണം!
താവക പദഭജനം പുണ്യം!
(ഋതുക്കള്‍)

സ്വര്‍ണ്ണത്തന്തി മുറുക്കി കീര്‍ത്തന-
ജാലമൊരുക്കി പൂമ്പുലരി
മണ്ഡലകാലപ്പുതുമൊഴിയാടി
നാമസ്മരണരസം!
താവക നാമസ്മരണരസം!
(ഋതുക്കള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts