താമരക്കണ്ണാ വാ
ഹരിമുരളി
Thamarakanna Vaa (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
താമരക്കണ്ണാ വാ
താലോലമാടാന്‍ വാ വാ
പൊന്നുനൂലൂഞ്ഞാലിലുച്ചത്തിലാട്ടിടാം
പൊന്നിന്‍ ചിലമ്പും കിലുക്കി നീ വാ വാ
(താമരക്കണ്ണാ)

ഗോക്കളെ മേച്ചു നടക്കയാണോ?
ഗോപികമാരൊത്തു കൊഞ്ചലാണോ?
മണ്‍കലംതന്നിലെ വെണ്ണ കട്ടുണ്ണുവാന്‍
കള്ളച്ചിരിയുമായ് നില്‍ക്കയാണോ?
(താമരക്കണ്ണാ)

നീലാഞ്ജനക്കുറി ചാര്‍ത്തിടേണ്ടേ?
നീലക്കണ്‍പീലിയണിഞ്ഞിടേണ്ടേ?
നീലക്കടമ്പിലെ പൂവിറുത്തുണ്ണി, നിന്‍
പൂമേനിയില്‍ ചാര്‍ത്താം, ഓടിവാ നീ
(താമരക്കണ്ണാ)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts