സ്വപ്നങ്ങളെ വീണ്ടും
ശ്രാവണസംഗീതം
Swapnangale veendum (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2012 08:01:37.
 
സ്വപ്നങ്ങളേ വീണ്ടും വരുമോ

സ്വപ്നങ്ങളേ വീണ്ടും വരുമോ
സ്വര്‍ഗ്ഗാനുഭൂതികള്‍ തരുമോ
(സ്വപ്നങ്ങളേ )
മാവേലിനാട്ടില്‍ നിന്നെന്നോമലാളേ
മണിത്തേരിലേറ്റി വരാമോ
(സ്വപ്നങ്ങളേ )

ഒരുപാടു് ദുരെയാണെന്നുടെ പ്രിയതമ
ഓണമാഘോഷിക്കും കേരളത്തില്‍
(ഒരുപാടു് )
മാവേലി വന്നിട്ടും നാഥന്‍ ഞാന്‍ അണയാതെ
മാന്മിഴി കേഴുകയായിരിക്കും - ഇപ്പോള്‍
മല്‍സഖി നോവുകയായിരിക്കും
(മാവേലി )
(സ്വപ്നങ്ങളേ )

അയലത്തെ പൈതങ്ങല്‍ പൂവിളിയുതിര്‍ക്കുമ്പോള്‍
തിരുവോണപ്പാട്ടെങ്ങും മുഴങ്ങുമ്പോള്‍
(അയലത്തെ )
എന്നുണ്ണിക്കുട്ടനെ താരാട്ടാന്‍ അവള്‍ക്കിപ്പോള്‍
കണ്ണുനീര്‍ച്ചിന്തുകളായിരിക്കും - വെറും
ചുടുനെടുവീര്‍പ്പുകളായിരിക്കും
(സ്വപ്നങ്ങളേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts