ഒരു മഴ മേഘം പോലെ
സ്വീറ്റ് മെലഡീസ് 3
Oru mazha mekham pole (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:29.


ഒരു മഴമേഘം പോലെ നഭസ്സില്‍
ഒഴുകി അലഞ്ഞു തളര്‍ന്നു
ഒരു ജന്മം മുഴുവന്‍ പാഴാകുമോ - എന്റെ
ഒരു സ്വപ്നമെങ്കിലും പൂവാകുമോ
(ഒരു മഴമേഘം)

സൂര്യരശ്മികള്‍ ഏറ്റെന്‍ ചിറകിന്റെ
സുതാര്യ തൂലികയുരുകുന്നു (സൂര്യ )
കാറ്റിന്‍ ഗതിയില്‍ തളര്‍ന്നു പാറി
കാറ്റിന്‍ ഗതിയില്‍ തളര്‍ന്നു പാറി
കര്‍മ്മപഥങ്ങള്‍ പിഴയ്ക്കുന്നു – എന്റെ
കനവുകള്‍ വീണു വിതുമ്പുന്നു
(ഒരു മഴമേഘം)

നീല വാനമേ നീയെന്‍ മനസ്സിലെ
നിതാന്ത നൊമ്പരമറിയുന്നോ (നീല )
കാലം നല്‍കും വേനല്‍ ചൂടില്‍
കാലം നല്‍കും വേനല്‍ ചൂടില്‍
ജീവദലങ്ങള്‍ പൊഴിയുന്നു – എന്റെ
നിനവുകള്‍ നിന്നു നടുങ്ങുന്നു
(ഒരു മഴമേഘം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts