ആരോമലേ എൻ ആരാമമാകെ
സ്വീറ്റ് മെലഡീസ് 3
Aaromale en aaraamamaake (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.


ആരോമലേ നിന്‍ ആരാമമാകെ
ആരേകി ഈ രാഗസൌഗന്ധികം
വാസന്തമോ വൈശാഖമോ
വൈശാഖമോ ...
(ആരോമലേ )

നിന്നോമാല്‍പ്പൂം ചുണ്ടത്തെ തൂമന്ദഹാസങ്ങള്‍
എന്നാത്മാവില്‍ പൂന്തേന്‍ പെയ്യും നിശാഗന്ധികള്‍ (നിന്നോമല്‍)
ഞാനേതോ സ്വപ്നത്തിന്‍ തേരേറി വന്നപ്പോള്‍
നീയെന്തേ നാണത്താല്‍ നഖം കടിച്ചു തോഴീ
(ആരോമലേ )

കുഞ്ഞോളം കൈ നീട്ടുന്നു പൊന്നാമ്പലെന്നിട്ടും
തെന്നും തെന്നല്‍പ്പെണ്ണിന്‍ മാറില്‍ മുഖം ചായ്ക്കുന്നു (കുഞ്ഞോളം)
ഞാനേതോ മോഹത്തിന്‍ പൂമാല്യം നീട്ടുമ്പോള്‍
നീയെന്തേ നാണത്താല്‍ മുഖം കുനിച്ചു തോഴീ
(ആരോമലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts