നീഎൻ‌വീണയിൽ
സ്വീറ്റ് മെലഡീസ് 2
Nee en veenayil (Sweet Melodies Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീലാദേവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:25.

നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ (2)

നെഞ്ചം കവരും തഞ്ചം നിറയും മഞ്ചം
മനസ്സിൽ നിനക്കു ഞാൻ ഒരുക്കി വെച്ചു (2)
ദീപം തെളിയും താലം ഉഴിയും നേരം
ശംഖധ്വനികൾ മുഴങ്ങും (2)
ഉണരുക ദേവീ അണയുക ദേവീ അരുളുക ദേവീ
വരമരുളൂ ശ്രീദേവീ
(നീയെൻ ജീവനിൽ..)

മന്ത്രം ശ്രുതിലയതന്ത്രം നിറയും മന്ത്രം
കാതിൽ കനിഞ്ഞു നീ പകർന്നു നൽകൂ (2)
യാമം ബ്രഹ്മ യാമം ധന്യ നേരം
തിരുമുൽക്കണികളൊരുക്കും (2)
ഉണരുക ദേവീ അണയുക ദേവീ അരുളുക ദേവീ
വരമരുളൂ ശ്രീദേവീ
(നീയെൻ ജീവനിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts