ഇളം കാറ്റിൽ
സ്വീറ്റ് മെലഡീസ് 2
Ilam kaattil (Sweet Melodies Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:25.

ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം
അതിനൊരു താളം (2)
ഉറങ്ങാനോ ഉണരാനോ (2)
ഇണക്കിളികൾ പറന്നുയരാനോ (3)
(ഇളംകാറ്റിൽ..)

അല്ലിപ്പൂമരച്ചോട്ടിൽ മഞ്ഞിന്റെ കുളിർ ചൂടി
തെന്നലിലൂയലാടി നീ വന്നു
അമ്പിളിക്കല തേരിൽ വെൺ താരകങ്ങളേറി
പൊന്നണിയിക്കാനിന്നു വന്നു (അല്ലിപ്പൂ..)
ഇവിടൊരു താളം താളം ഇവിടൊരു മേളം മേളം (2)
കരളിലാകെ ചൊരിഞ്ഞു മധുരം
(ഇളംകാറ്റിൽ..)

ഇന്നെന്റെ രാഗമോഹം പൊന്മയിലിണകൂട്ടം
പുല്ലാങ്കുഴലീണത്തിലാടി
നെഞ്ചകക്കിളി കൊഞ്ചി തന്നിണക്കിളി കെഞ്ചി
മെയ് കുളിരണു ചൂടു തരുമോ (ഇന്നെന്റെ..)
സരിഗമ നാദം നാദം ജണുതക മേളം മേളം (2)
മലരിളം ചുണ്ടിൽ മധുപരാഗം
(ഇളംകാറ്റിൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts