ചിത്തിരക്കിളി
സ്വീറ്റ് മെലഡീസ് 2
Chithira kili (Sweet Melodies Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:25.

ചിത്തിരക്കിളി ചിലച്ചു പൂക്കാലം പൂക്കാലം
ഇണക്കിളി പറന്നു വരൂ
(ചിത്തിരക്കിളി....)

ഈ പൂവും കനികൾ വിളയും ഈ തേൻമലരോ വിരിയും
നവസ്വർഗ്ഗ ലോകം നമുക്കുള്ളതല്ലേ നീ വാ (2)
നീ വാ അരികിൽ വാ അരികിൽ വാ അരികിൽ വാ
കാട്ടിലെ പുല്ലാനിമരക്കൊമ്പിലെ മരകൂടുകളിൽ
കാറ്റിലാടി കൂട്ടു കൂടി മിഴികൾ ചൊടികൾ കഥകൾ മൊഴിയാൻ വാ
വാ വാ അരികിൽ വാ നീ വാ
(ചിത്തിരക്കിളി....)

ഈ വെൺതൂവൽ കോതി ഈ കൺമിഴികൾ എഴുതി
മുളങ്കാട്ടു ചില്ല കുഴലൂത്തു പാട്ടിന്നാടൂ (2)
ആടൂ ആടൂ ആടൂ ആടൂ
എന്നിലെ മോഹങ്ങളതും നിന്നിലെ ദാഹങ്ങളതും
ഒന്നു ചേർന്നു പൂവണിഞ്ഞു പൊൻ പരാഗം പൂശി നിൽക്കാൻ
വാ വാ വാ അരികിൽ വാ നീ വാ
(ചിത്തിരക്കിളി....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts